ന്യൂഡൽഹി :വിദേശ നമ്പറുമായും എൻആർഐ അക്കൗണ്ടുമായും യുപിഐ സേവനത്തെ ബന്ധിപ്പിക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കി ഇന്ത്യ.ഇതോടെ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രം പണമിടപാടുകൾ നടത്താൻ സാധിച്ചിരുന്ന സംവിധാനത്തിന് മാറ്റം വരുകയാണ്.പ്രവാസികൾക്ക് ഏറെ പ്രയോചനം നൽകുന്ന ഒന്നാണിത്.പ്രവാസികളുടെ വിദേശ നമ്പറുമായും എൻആർഐ അക്കൗണ്ടുമായും ബന്ധിപ്പിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് ധനകാര്യ സഹമന്ത്രി ഡോ. ഭഗവന്ത് കിസാൻ റാവു കരാട് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ യുഎഇ, ഒമാൻ, ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യുപിഐ സേവനം ലഭ്യമാകുക.
![]()
