ഖത്തർ മലയാളികൾ സൗദിയിൽ വാഹനപകടത്തിൽ മരണപെട്ടു
ദോഹ: ഖത്തറിൽനിന്ന് ബഹ്റൈനിലേക്ക് പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ രണ്ട് മലയാളികൾ സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരണപ്പെട്ടത്.
സഊദിയിലെ ഖത്തർ അതിർത്തി പ്രദേശമായ ഹുഫുഫിൽ വെച്ച് ഇവരുടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
![]()
