ഗൾഫ് രാജ്യങ്ങളിൽ
വലിയ പെരുന്നാൾ ആഘോഷം
ജിദ്ദ :സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളായ യു എ ഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവടങ്ങളിലും വലിയ പെരുന്നാൾ ആഘോഷം നടന്നു. ത്യാഗത്തിന്റെ സ്മരണകളുണർത്തി ലോക മുസ്ലിങ്ങൾ സർവശക്തന്റെ ആജ്ഞയ്ക്ക് മുമ്പിൽ പുത്രനെ ബലിനൽകാൻ പ്രവാചകൻ ഇബ്രാഹിം തയാറായതിന്റെ ഓർമയായാണ് ബലിപെരുന്നാളിൽ ആഘോഷിക്കുന്നത്.ലക്ഷ കണക്കിന് പ്രവാസികളും പെരുന്നാൾ ആഘോഷ നിറവിലാണ്.പുതുവസ്ത്രങ്ങ ളണിഞ്ഞ് ഈദ്ഗാഹുകളിലും പള്ളികളിലും അവർ ഒത്തുചേർന്ന് സന്തോഷം പങ്കിട്ടു.രാവിലെ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്ക്കാരങ്ങൾ നടന്നു.
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ശൈഖ് ഡോ: യാസര്‍ ബിന്‍ റാഷിദ് അല്‍ ദോസരിയും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ: ഹുസൈന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖും പെരുന്നാൾ ഖുതുബക്കും നിസ്കാരത്തിനും നേതൃത്വം നല്കി.
ഹജ്ജിന്റെ അവസാന ചടങ്ങുകളിലേക്ക് കടക്കുകയാണ് ഹാജിമാർ. ബലിപെരുന്നാള്‍ ദിവസമായ ഇന്നാണ് ബലികര്‍മവും മുടി മുറിക്കലും നടക്കുക. ഇതിന് പിന്നാലെ ജംറയില്‍ ആദ്യ കല്ലേറ് കര്‍മം നടത്തും. ഇതോടെ ഇത്തവണത്തെ ഹജ്ജി ന്റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും. ശനിയാഴ്ച വിടവാങ്ങല്‍ പ്രദക്ഷണം നിര്‍വ ഹിച്ച് ഹാജിമാര്‍ മക്കയോട് വിട പറയും.
![]()
