തിരുവനന്തപുരം : ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
പ്ലസ് വൺ ,പ്ലസ് ടു പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ 26 വരെയും നടക്കും. ഫെബ്രുവരി 19 മുതൽ 23 വരെ എസ് എസ് എൽ സി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ മൂന്ന് മുതൽ 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലേക്കാണ് മാറ്റിയത്.
![]()
