റിയാദ്: പാലക്കാടൻ തനിമ ഒട്ടും ചോർന്നുപോകാതെ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു. വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പരിപാടി വേറിട്ടുനിന്നു. ആഘോഷത്തിൽ റിയാദിലെ പ്രമുഖരും ക്ഷണിക്കപ്പെട്ട അഥിതികളുമുൾപ്പെടെ 1800 ൽ പരം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന പാലക്കാടൻ ഓണം പ്രവാസ ലോകത്തിന് ഒരു പുത്തൻ അനുഭവമാണ് നൽകിയത്. വിഭവ സമൃദ്ധമായ സദ്യക്കുപുറമെ ‘മേളം’ റിയാദ് ടാക്കീസ് ശിങ്കാരിമേളവും റിയാദിൽ ആദ്യമായി പാലക്കാട് പ്രവാസി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മഹേഷും സംഘവും അവതരിപ്പിച്ച നാസിക് ഡോളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മാവേലിയും, പുലിക്കളിയും, പൂക്കാവടിയും,തെയ്യവും കാണികളെ ഇളക്കി മറിച്ചു. കൂടാതെ വല്ലി ജോസിന്റെ നേതൃത്വത്തിലുള്ള പാലക്കാടൻ വനിതകളുടെ വള്ളം കളിയും പാലക്കാടിന്റെ തന്നെ ജ്യോതി രാജഗോപാലിന്റെ നേതൃത്വത്തിൽ ഉള്ള തിരുവാതിര കളിയും അരങ്ങേറി. പ്രോഗ്രാം കൺവീനർ ഷിഹാബ് കരിമ്പാറ, പ്രോഗ്രാം ചെയർമാൻ സുരേഷ് ആനിക്കോട് എന്നിവർക്ക് പുറമെ പ്രസിഡന്റ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീഖ് പാറയിൽ, ശ്യാം സുന്ദർ, ഷാഹുൽ ഹമീദ്, മഹേഷ് ജയ്, ഷാജീവ് ശ്രീകൃഷ്ണപുരം, അഷറഫ് അപ്പക്കാട്ടിൽ, അൻവർ സാദത്, ശബരീഷ് ചിറ്റൂർ, ജംഷാദ് വാക്കയിൽ, ഷെഫീർ പത്തിരിപ്പാല, ബാബു പട്ടാമ്പി, നഫാസ്, സുരേഷ് നായർ, റൗഫ്, അജ്മൽ മന്നേത്ത്, പ്രജീഷ്, സതീഷ്, ഷിജു, ഫൈസൽ, അൻസാർ, ശ്രീകുമാർ, ഷഫീഖ്, അബ്ദുൽ റഷീദ്, ഹുസൈൻ വടക്കുംചേരി, മുജീബ്, ലുക്മാൻ, സുബീർ, വാസുദേവൻ, ഫൈസൽ പാലക്കാട് എന്നിവർക്കുപുറമെ നൂറോളം വരുന്ന പാലക്കാടൻ വളണ്ടിയർമാരും പരിപാടിക്ക് നേതൃത്വം നൽകി. പാലക്കാട് സ്വദേശിയും കലാകാരനുമായ നിഖിൽ മുരളീധരൻ അവതാരകനായിരുന്നു.
![]()
