ആലപ്പുഴ :കായംകുളം കറ്റാനം കണ്ണനാകുഴി സ്വദേശി ശാസ്താന്റെ തെക്കിടത്ത് സാലിയുടെ മകൻ ഹിജാസ്(38) കുഴഞ്ഞു വീണു മരിച്ചു.
സുഹൃത്തുമായി അജ്മാനിലെ ജറഫിലെ ഫ്ലാറ്റിനടുത്തു സംസാരിച്ചു കൊണ്ടു നില്ക്കവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ നടക്കുന്നു.
![]()
