ന്യൂഡല്‍ഹി: ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷ ഐക്യ മുന്നണി “ഇന്ത്യ” ശക്തി പെടുന്നതിനു മുമ്പായി ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. തെരഞ്ഞെടുപ്പ് പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ലോക്സഭാനിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ കുറിച്ച് സമിതി പഠിക്കും. സമിതിയിലെ മറ്റു അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. സെപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു
![]()
