മോസ്കോ :റഷ്യ വിക്ഷേപിച്ച ‘ലൂണ 25’ ചന്ദ്രനിൽ തകർന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചു. നാളെ ചന്ദ്രനിൽ ഇറങ്ങാനിരിക്കെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷമായിരുന്നു പേടകം തകർന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനാണ് റഷ്യ ലക്ഷ്യമിട്ടത്. തിങ്കളാഴ്ചയാണ് സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരുന്നത്. പേടകത്തിന്റെ ബന്ധം നഷ്ടപ്പെട്ടതായി റഷ്യയുടെ ദേശീയ ബഹിരാകാശ കോര്‍പറേഷനായ റോസ്കോസ്മോസ് ഇന്നലെ വിവരം പുറത്തു വിട്ടിരുന്നു.അമ്പത് വർഷത്തിനിടയിലെ റഷ്യയുടെ ആദ്യ ദൗത്യം കൂടിയായിരുന്നു തകർന്നത്.1976 നു ആയിരുന്നു റഷ്യയുടെ അവസാന ചന്ദ്രദൗത്യം.
![]()
