തൃപ്പൂണിത്തുറ : ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓണ വിളംബരവുമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്കൂളില്‍ പതാക ഉയര്‍ത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് അത്തമച്ചമയം ഉദ്ഘാനം ചെയ്തു.അത്തച്ചമയം രാജാധികാരത്തിന്റെ സ്വകാര്യ ആഘോഷമായിരുന്നില്ല, മറിച്ച് ജനങ്ങളുടെ പൊതുവായ ആഘോഷമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിനിമ താരം മമ്മൂട്ടി അത്തച്ചമയ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.കേരളത്തിന്റെ വലിയ ടാഗ്ലൈനാക്കി അത്തച്ചമയത്തെ മാറ്റണമെന്നും ഈ ആഘോഷം ഒരു വലിയ സാഹിത്യ, സംഗീത, സാംസ്കാ രിക ആഘോഷമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രിയോട് മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം.മലയാളിയുടെ ഓണാഘോഷം തുടങ്ങുന്നതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തിൽ നിന്നാണ്.
![]()
