റിയാദ്: സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ നടന്ന ഏഴര മണിക്കൂർ നീണ്ടുനിന്ന സിറിയന്‍ സയാമിസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്സാനെയും വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ വിജയകരം. വ്യാഴാഴ്ച രാവിലെ റിയാദിലെ നാഷനൽ ഗാർഡിന്റെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കിങ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലായിരുന്നു വിദഗ്ധരായ 26 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്

സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചത്.
സൗദി അറേബ്യ അയച്ച എയര്‍ ആംബുലന്‍സില്‍ മെയ് 22 ന് തുര്‍ക്കിയില്‍ നിന്നാണ് സിറിയന്‍ സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും റിയാദിലെത്തിച്ചത്. കുട്ടികളുടെ നെഞ്ചിന്റെ അടിഭാഗവും വയറും കരളും കുടലുകളും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. 32 മാസം പ്രായമുള്ള കുട്ടികള്‍ക്ക് ആകെ 19 കിലോ ഭാരമുണ്ട്.വേർപെടുത്തൽ ശസ്ത്രക്രിയ നടത്താൻ ആവശ്യമായ എല്ലാ സഹായവും നൽകിയതിന് കുട്ടികളുടെ മാതാപിതാക്കൾ സൽമാൻ രാജാവിനോടും കിരീടാവകാശിയോടും നന്ദി അറിയിച്ചു.അമ്പത്തിയെട്ടാമത്തെ വിജയകരമായ സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രീയയായിരുന്നു
![]()
