ദമാം : മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടിൽ അബ്ദുൽറഫീഖിനെ അൽ അഹ്സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.30 വർഷമായി ഫർണീച്ചർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.മൃതദേഹം അൽ അഹ്സ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാൻ സാമൂഹികപ്രവർത്തകർ രംഗത്തുണ്ട്
![]()
