തിരുവനന്തപുരം :സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെത്തുടര്‍ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.എറണാകുളം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും അവധിയാണ്. കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. കണ്ണൂർ സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി വെച്ചിട്ടില്ല. മഹാത്മാ ഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.

ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കണ്ണൂര്‍, വടകര, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി വെള്ളത്തില്‍ വീണു മൂന്നു പേര് മരിച്ചു. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരത്തുനിന്നു വീടുകളൊഴിഞ്ഞു. അന്‍പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മിക്ക ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലി മൂലം വന്‍നാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. അട്ടപ്പാടി ചുരത്തില്‍ വൈദ്യുതി ലൈനിലേക്കു മരം വീണ് ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. തിരുവല്ലയില്‍ സിഎസ്ഐ പള്ളി തകര്‍ന്നു.
![]()
