കോഴിക്കോട് : സൗദി വിസ സ്റ്റാമ്പിങ് കേന്ദ്രം വി എഫ് എസ് കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി.കോഴിക്കോട് പുതിയറയിൽ മിനി ബൈപ്പാസ് റോഡിലെ സെൻട്രൽ ആർകൈഡിലാണ് വി എഫ് എസ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.സൗദി വിസ സ്റ്റാംപിംഗ് ഏജൻസിയായ വി എഫ് എസ് ഗ്ലോബലിന്റെ കോഴിക്കോട് കേന്ദ്രത്തിൽ നിന്ന് അപ്പോയിന്റ്മെന്റ് നൽകിത്തുടങ്ങി.ഇന്ന് പുലർച്ചെ മുതൽ വെബ്സൈറ്റിൽ ബുക്കിംഗ് നൽകി തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഇതോടെ പ്രവാസികൾ വിസ സ്റ്റാമ്പിങ്ങിനു നേരിട്ടിരുന്ന പ്രതിസന്ധികൾക്ക് ആശ്വാസമായി. നേരത്തെ സംസ്ഥാനത്ത് കൊച്ചിയിൽ മാത്രമാണ് വിസ സ്റ്റാംപിംഗ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള മുഴുവൻ ആളുകൾക്കും സൗദി വിസ ലഭിക്കുന്നതിന് ഏക കേന്ദ്രമായ കൊച്ചിയെ ആണ് ഇത്രയും കാലം ആശ്രയിക്കേണ്ടി വന്നിരുന്നത്.
![]()
