കൊച്ചി : നോര്‍ക്ക – സി ഐ ഐ ബിസ്സിനസ്സ് മീറ്റ് വെള്ളിയാഴ്ച കൊച്ചിയില്‍ വെച്ച് നടക്കും. ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് യോഗത്തിൽ മുഖ്യാതിഥിയാകും.നോര്‍ക്ക റൂട്ട്സും ഇന്ത്യയിലെ ബിസ്സിനസ്സ് കൂട്ടായ്മയായ കോണ്‍ഫെടറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (CII) സംയുക്തമായി ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നരംഗ് ഗുമായുളള ഇന്ററാക്ടീവ് ബിസ്സിനസ്സ് മീറ്റ് വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും. ചടങ്ങില്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷണന് മുഖ്യപ്രഭാഷണം നടത്തും. കൊച്ചി മരടിലെ അബാദ് ന്യൂക്ലിയസ്സ് മാളില്‍ 10 -ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സി ഐ ഐ ഓഫീസില്‍ വൈകിട്ട് നാലു മുതലാണ് പരിപാടി. വിവിധ ബിസ്സിനസ്സ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
![]()
