തിരുവനന്തപുരം :കെ പി സി സി പ്രസിഡന്റ് കെ സുധകാരനെ അറസ്റ്റ് ചെയ്തത് തട്ടിപ്പു കേസിലാണെന്നും അതിലേക്ക് രാഷ്ട്രീയം വലിച്ചിഴക്കണ്ടായെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
മോൺസൺ മാവുങ്കൽ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട സുധാകരനെതിരെ തെളിവുകൾ ഉണ്ടെന്നു പോലീസ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് .കേസ് അതിന്റെ വഴിക്കു പോകട്ടെ .സുധാകരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്ന് ആ പാർട്ടി തീരുമാനിക്കട്ടെ .അത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ് .പ്രതിപക്ഷ ഐക്യവും സുധാകരന്റെ അറസ്റ്റും തമ്മിൽ യാതൊരു ബന്ധവുമില്ല .കേരളത്തിൽ ബി ജെ പി തന്നെയാണ് സി പി എം ന്റെ മുഖ്യ ശത്രു .കേരളത്തിൽ കൊണ്ഗ്രെസ്സ് ബി ജെ പി യുടെ ബി ടീമായി പ്രവർത്തിക്കുന്നതായും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
![]()
