ഷാർജ: ‘സുരക്ഷിത ബാല്യം ; നമ്മുടെ കടമ’ എന്ന ആപ്തവാക്യം ഉയർത്തിപിടിച്ചു നാട്ടിലും, വിദേശ രാജ്യങ്ങളിലും കുട്ടികളുടെ ക്ഷേമത്തിനും, അവരുടെ ഉന്നതിക്കും വേണ്ടി പ്രവർത്തിച്ചു വരുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം ഷാർജ കമ്മിറ്റി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കുന്ന ബോധവൽക്കരണ ക്ലാസ്സ് ഇന്ന് നടക്കും.
വൈകിട്ട് 6 മണിക്ക് ഷാർജയിലെ മുബാറക് സെന്ററിലെ ഏഷ്യൻ എമ്പയർ റെസ്റ്റോറന്റ് ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്. വൈകിട്ട് 5 മണി മുതൽ രജിസ്റ്ററേഷൻ ആരംഭിക്കും.
UAE യിലെ അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർമാരായ ഹാദി അബ്ദുൽ ഖാദർ, അൻവർ ആനക്കര, സൈക്കോളജിസ്റ്റ് ഐഷ മൊഹമ്മദ് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലിശ്ശേരി പരിപാടി ഉത്ഘാടനം നിർവ്വഹിക്കും.
പ്രോഗ്രാമിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് CPT UAE യുടെ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു
![]()
