മക്ക: ദുൽഹജ്ജ് മാസത്തെ ആദ്യ ഖുതുബയിൽ മക്കയിൽ വെള്ളിയാഴ്ച ഖുതുബയിൽ പങ്കെടുത്തത് 10 ലക്ഷം ഹാജിമാർ.
40 ഡിഗ്രി ചൂടിനെ വകവെക്കാതെ വെള്ളിയാഴ്ച ജുമാ ഖുതുബക്കും പ്രാർഥനക്കും വിശുദ്ധ ഗേഹമായ മക്കയിലേക്ക് ഒഴുകിയെത്തിയത് 10 ലക്ഷം ഹാജിമാരെന്നാണ് കണക്കുകൾ. ദുൽഹജ്ജിലെ ആദ്യ ഖുതുബക്ക് ഇരു ഹറം ഇമാം ഡോ: ഉസാമ ഖയാത് നേതൃത്വം നൽകി. ഹജ്ജിന്റെ പുണ്യത്തെ, വിശുദ്ധിയെ, ഗൗരവത്തെ ഉണർത്തുന്നതായിരുന്നു വെള്ളിയാഴ്ച്ചത്തെ ഖുതുബ പ്രസംഗം.
![]()
