കണ്ണൂര്‍ : മുഴപ്പിലങ്ങാടില്‍ തെരുവ് നായ്ക്കളുടെ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാം ക്ലാസുകാരി അപകട നില തരണം ചെയ്തു.
കഴിഞ്ഞ ദിവസം ആറുമണിയോടുകൂടിയാണ് എടക്കാട് സ്വദേശിനിയായ മൂന്നാം ക്ലാസുകാരി ജാന്‍വിയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് തെരുവുനായകള്‍ ചേര്‍ന്ന് ആക്രമിച്ചത്.
കുട്ടിയുടെ കരച്ചില് കേട്ടെത്തിയ അയല്‍വാസിയും വീട്ടുകാരും ഓടിയെത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ജാന്‍വി.കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന തെരുവുനായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രവര്‍ത്തകര്‍ മുഴുപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദേശീയപാത ഉപരോധിച്ചു.
![]()
