തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ ആഷിഖ് രണ്ടാം റാങ്കും ഫ്രഡി ജോര്‍ജ് റോബിണ്‍ മൂന്നാം റാങ്കും നേടി .
എസ് സി വിഭാഗത്തില്‍ എസ് ചേതനയും എസ് ടി വിഭാഗത്തില്‍ ഏദന്‍ വിനോദുമാണ് ആദ്യ സ്ഥാനത്ത്. തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്.യോഗ്യതാപരീക്ഷയുടെ മാര്‍ക്കുകള്‍ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.ഫാര്‍മസി എന്‍ട്രന്‍സ് ഫലം പിന്നീട് പ്രസിദ്ധീകരിക്കും.
![]()
