എറണാകുളം : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന് പോക്സോ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി .
ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന് കുറ്റക്കാരനാണെന്ന് എറണാകുളം ജില്ലാ പോക്സോ കോടതി വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരവും ഐ പി സി 370 ,376 വകുപ്പുകൾ പ്രകാരമാണ് പ്രത്യേക കോടതി മോൻസനെതിരെ വിധി പ്രഖ്യാപിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയും അടക്കണം .
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്.
![]()
