അറാർ :മുപ്പത്തഞ്ചു വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അറാർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ടും കൊടുവള്ളി സ്വദേശിയുമായ സഹദേവൻ കൊടുവള്ളിക്ക് അറാർ പ്രവാസി സംഘം യാത്രയയപ്പ് നൽകി
പ്രവാസം ആരംഭിക്കുന്നതിനു മുൻബ് നാട്ടിൽ കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന സഹദേവൻ അറാർ പ്രവാസി സംഘത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണ്ട് അതിൽ ആകൃഷ്ടനായിട്ടാണ് പതിനഞ്ചു വർഷം മുൻപ് സംഘടനയുമായി യോജിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. യൂണിറ്റ് കമ്മിറ്റി മെമ്പറായി പ്രവർത്തനം ആരംഭിച്ച് ഇപ്പോൾ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ആയി പൂർണമായും ഒരു സഖാവായിട്ടാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ പോകുന്നത്.

കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സക്കീർ താമരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയായപ്പ് യോഗം കോഡിനേറ്റർ മൊയ്തുണി വടക്കാഞ്ചേരി ഉദ്ഘാടനം ചെയ്തു.
രക്ഷധികാരി സമിതി അംഗം അക്ബർ അങ്ങാടിപ്പുറം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഹദേവൻ കൂറ്റനാട്, ഷുക്കൂർ പുന്നക്കൽ, സുൽഫിക്കർ താമരത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.
സഹദേവന് സംഘടന നൽകുന്ന ഉപഹാരമായ മൊമെന്റോ കേന്ദ്രകമ്മിറ്റി അംഗം സന്തോഷ് ആന്റണി കൈമാറി
യോഗത്തിൽ ജനറൽ സെക്രട്ടറി ഷാജി ആലുവ സ്വാഗതവും രക്ഷാധികാരി സമിതി അംഗം സുനിൽ മറ്റം നന്ദിയും പറഞ്ഞു
