റിയാദ് : അന്താരാഷ്ട്ര എൻ ജി ഓ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽ ക്കരണപരിപാടി റിസയുടെ പതിനാലാമത്‘ ‘ദശലക്ഷം സന്ദേശ’കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആരംഭിക്കും. ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഇലക്ട്രോണിക് കാമ്പയിൻ ശിശുദിനമായ നവംബർ 14 – വരെയാണ്. കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹികകൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടേതുൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റുകളുടെ ബ്രോഷറുകൾ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ സന്ദേശ പ്രചരണം നടത്തും. വിയന്ന എൻജി ഓ കമ്മിറ്റി അംഗമെന്ന നിലയിൽ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
ലഹരിയിൽ നിന്നും വിട്ടുനിൽകുവാൻ സഹായകമായ സൂചനകളും ഉപദേശങ്ങളും അടങ്ങിയ 18 വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയ ലഘു ലേഖയും, ഹ്രസ്വചിത്രവും 46 ഭാഷകളിലുള്ള ‘ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക!’ എന്ന വീഡിയോ സന്ദേശവും പ്രചാരണത്തിനായി തയാറാക്കിയിട്ടുണ്ട്.
സെപ്റ്റംബർ മാസത്തിൽ ആരംഭിച്ച റിസയുടെ പരിശീലക പരിശീലന പരിപാടി (റിസാ-ടോട്ട്)
യുടെ മൂല്യ നിർണായ പരീക്ഷയും കാമ്പയിൻ കാലത്തു (ഒക്ടോബർ 10 -നു) നടക്കും.
പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ, ക്ലിനിക് ആക്ടിവിറ്റി കൺവീനർ ഡോ. തമ്പി വേലപ്പൻ, സ്കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു നായർ, കേരളാ സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻപിള്ള, കമ്മ്യൂണിറ്റി ആക്ടിവിറ്റി കൺവീനർ ജോർജ് കുട്ടി മാക്കുളത്ത്, സൗദി ദമ്മാം റീജിയണൽ കോഡിനേറ്റർ നൗഷാദ് ഇസ്മായിൽ, ഡോ. സമതാ നായിഡു (ആന്ധ്ര പ്രദേശ് കോഡിനേറ്റർ), മുഹമ്മദ് ഒസാമ (ഒഡീസ), എഞ്ചിനീയർ ജഹീർ (ഐ ടി വിഭാഗം), ജാഫർ തങ്ങൾ, അബ്ദുൽ അസീസ് കടലുണ്ടി, അബ്ദുൽ ഹക്കിം, എന്നിവർ പങ്കെടുത്തു.
കാമ്പയിനുമായി സഹകരിക്കുവാൻ താല്പര്യമുള്ള സംഘടനകളും വ്യക്തികളും ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ (www.skfoundation.online) , 0091 8301050144 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഡോ. എസ്. അബ്ദുൽ അസീസ്(പ്രോഗ്രാം കൺവീനർ-ചെയർമാൻ, സുബൈർകുഞ്ഞു ഫൗണ്ടേഷൻ),ഡോ. എ വി ഭരതൻ(പ്രോഗ്രാം കൺസൽട്ടൻറ്) എന്നിവർ വാർത്ത കുറിപ്പിലറിയിച്ചു
![]()
