റിയാദ്:ആഷസ് ക്രിക്കറ്റ് ക്ലബ് റിയാദ് സംഘടിപ്പിക്കുന്ന ഒന്നാമത് സൈൻമാക്സ് കേരള പ്രീമിയർ ലീഗ് ടൂർണമെന്റ് വിജയികൾക്കുള്ള ട്രോഫികൾ പ്രകാശനം ചെയ്തു. പത്തു ടീമുകൾ ജില്ല അടിസ്ഥാനത്തിലാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടൂർണമെൻറ് റിയാദ് എക്സിറ്റ് 18 ലെ കെസിഎ ,എംസിഎ, ടെക്സ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയങ്ങളിൽ ഡിസംബർ 14 , 15 തിയ്യതികളിൽ പകലും രാത്രിയുമായാണ് ക്രമീകരിച്ചിരിക്കുന്നത്.അഞ്ചു ടീമുകളുള്ള രണ്ടു ഗ്രൂപ്പുകളിലായി ലീഗ് അടിസ്ഥാനത്തിലാണ് ടീമുകൾ ഏറ്റുമുട്ടുക.
സൈൻമാക്സ് മാനേജിങ് പാർട്ണർ ഹബീബ് അബൂബക്കർ,കാന്റീൻ ഇന്ത്യൻ റെസ്റ്റോറന്റ് ചീഫ് ഷെഫ് വിപിൻ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി പ്രകാശനം നിർവഹിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫിയും വ്യക്തിക മികവു പുലർത്തുന്നവർക്കുള്ള ട്രോഫികളും എംകെ ഫുഡ് എംഡി റഹ്മാൻ മുനമ്പത് ,ദന ട്രേഡിങ്ങ് കമ്പനി പ്രതിനിധി നിസാർ എന്നിവർ ചേർന്ന് നിർവഹിച്ചു. കെസിഎ പ്രസിഡന്റ് ഷാബിൻ ജോർജ്, കെസിഎ ഗ്രൗണ്ട് ഇൻചാർജ് നജീം അയ്യൂബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ടൂർണമെന്റ് ഫിക്സചർ കുമാർ സെൽവന്റെ നേത്രത്വത്തിൽ പുറത്തിറക്കി . ടീമുകൾക്കുള്ള ജേഴ്സികൾ ഫഹദ് മുഹമ്മദ്, സുബൈർ സിൽവെർസ്റ്റാർ , രഞ്ജിത്ത് അനസ് , സമീർ ഐലീഡ് , അഷ്റഫ് കാന്റീൻ റെസ്റ്റോറന്റ് , റഹ്മാൻ മുനമ്പത്, നിസാർ തുടങ്ങിയവർ ചേർന്ന് ടീം ക്യാപ്റ്റന്മാർക് കൈമാറി.
ഗ്രൂപ്പ് എ യിൽ ഇഹാൻ അൽ അറേബ്യ ട്രിവാൻഡ്രം , ഗ്ലോബ്വിൻ മലപ്പുറം, സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ , കാലിക്കറ്റ് ഇലെവൻ കോഴിക്കോട് , ഹാട്രിക് പത്തനംതിട്ട എന്നീ ടീമുകളും ഗ്രൂപ്പ് ബി യിൽ കൊച്ചിൻ വാരിയർസ്, ആഷസ് കൊല്ലം , കിയോസ് കണ്ണൂർ , ഫോർട്ട് ബോയ്സ് ട്രിവാൻഡ്രം ,കെ എൽ 14 കാസർഗോഡ് എന്നീ ടീമുകളും പരസ്പരം മത്സരിക്കും. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാർ ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരുമായും , ഗ്രൂപ്പ് ബി യിലെ ഒന്നാം സ്ഥാനക്കാർ ഗ്രൂപ്പ് എ യിലെ രണ്ടാം സ്ഥാനക്കാരുമായും ഡിസംബർ 15 നു വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ ടെക്സ ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ മത്സരിക്കും. ഫൈനൽ മത്സരവും അന്ന് തന്നെ നടക്കുന്നതാണ്.
ചടങ്ങിൽ ടൂർണമെന്റ് കമ്മിറ്റി മെമ്പർ ഫഹദ് മുഹമ്മദ് സ്വാഗതവും , ടൂർണമെന്റ് കൺവീനർ ഹുസൈൻ അലി നന്ദിയും പറഞ്ഞു . എം പി ഷഹ്ദാൻ പരിപാടിയുടെ ആങ്കറിങ് നിർവ്വഹിച്ചു. ഷജിൽ പരിപാടിയുടെ സാങ്കേതിക വിഭാഗത്തിന് നേതൃത്വം നൽകി. ഡിസംബർ 14 വ്യാഴം വൈകുന്നേരം 7 മണിക്ക് തുടങ്ങി ഡിസംബർ 15 വെള്ളിയാഴ്ച രാത്രി വരെ നീളുന്ന മത്സരങ്ങൾ യൂട്യൂബ് വഴി സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
![]()
