ദുബായ് : കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രിയും വികസന കേരളത്തിൻ്റെ നായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് ദുബായ് പ്രിയദർശിനി വളണ്ടറിങ് ടീം ൻ്റെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ സംഗമം കേരള സർക്കാറിനോടാവശ്യപ്പെട്ടു.
വികസന കാര്യത്തിൽ കേരളത്തിന് വിസ്മയകരമായ വളർച്ചയും പുരോഗതിയും സമ്മാനിച്ച സമാനകളില്ലാത്ത ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അനുസ്മരണ സംഗമം ഉത്ഖാടനം ചെയ്തു കൊണ്ട് ഇൻകാസ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ നാസർ പറഞ്ഞു.
പ്രിയദർശിനി പ്രസിഡണ്ട് സി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി മധു നായർസ്വാഗതം പറഞ്ഞു.ടീം ലീഡർ ബി. പവിത്രൻ ആമുഖ പ്രഭാഷണം
നടത്തി.
ഭരണാധികാരത്തെ ജനങ്ങൾക്കുള്ള സേവന വേദിയാക്കിമാറ്റിയ രാഷ്ടിയ നേതാവാണ്ഉമ്മൻ ചാണ്ടിയെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചുർ രാധാകൃഷ്ണൻ അനുസ്മരിച്ചു.
ഓൺലൈനായി ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം.പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, പ്രിയദർശിനി രക്ഷാധികാരിഎൻ.പി .രാമചന്ദ്രൻ എന്നിവർ ഓൺലൈനായി അനുസ്മരണ പ്രസംഗം നടത്തി.
ബാബു പീതാംബരൻ, ടൈറ്സ് പുല്ലുരാൻ, പ്രജീഷ് ബാലുശ്ശേരി, ചന്ദ്രൻ മുല്ലപ്പളി, സദിക്കലി,ആരിഷ് അബൂബക്കർ, ഖാലിദ് തുയക്കാവ്,,ഷംസീർ നാദാപുരം.ഉമേഷ് വെള്ളൂർ, സിജോ ഫിലിപ്പ്, ബൈജു സുലൈമാൻ, സിമി ഫഹദ്, സഹ്ന ബൈജു എന്നിവർ
പ്രസംഗിച്ചു.ഷെഫീഖ് നന്ദി പറഞ്ഞു
![]()
