ദോഹ:ഖത്തർ മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ പീർ മുഹമ്മദ് പ്രഥമ പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ അൻഷാദ് തൃശൂരിന് സമ്മാനിച്ചു.
മക്കത്തെ ചന്ദ്രിക,സമ്മിലൂനി,കസ്തൂരി കാറ്റ് ,ഖദീജാ എന്നിങ്ങനെ ഒട്ടനവധി ഗാനങ്ങൾക്ക് ഈണം നൽകിയാണ് അൻഷാദ് ശ്രദ്ധേയനായത്.
കാലത്തിൻ്റെ ചുവരെഴുത്തുകൾ വായിച്ചുകൊണ്ട് മാപ്പിളപ്പാട്ടിനേ ജനകീയമാക്കുന്നതിൽ ക്രിയാത്മകമായി ഇടപെടുകയും നിരവധി പുതിയ ഗായകന്മാർക്ക് അവസരം നൽകുകയും ചെയ്തു കൊണ്ടിരിക്കുന്ന യുവ കലാകാരനാണ് അൻഷാദ്.ചടങ്ങിൽ അൽ സുവൈദ് ഗ്രൂപ്പ് എം ഡി ഡോ.വി വി ഹംസ, ലോക കേരളസഭ മെമ്പറും ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗവും അക്കാദമി രക്ഷാധികാരിയുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി,പീർ മുഹമ്മദിന്റെ പുത്രൻ സമീർ അഹമ്മദ്,ഗായകനും സംഗീത സംവിധായകനുമായ മുഹമ്മദ് കുട്ടി അരീക്കോട്,അൽ സുവൈദ് ഗ്രൂപ്പ് ഡയറക്ടർ ഫൈസൽ റസാക്ക്,സാമൂഹിക പ്രവർത്തകരായ പി എം അബ്ദുൽ റസാഖ്,ഷിഹാബ് വലിയകത്ത്,ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൾ മജീദ്,അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം,ട്രഷറർ ബഷീർ വട്ടേക്കാട് എന്നിവർ പങ്കെടുത്തു.തുടർന്ന് പ്രശസ്ത സംഗീത സംവിധായകനും ഹാർമോണിസ്റ്റ്മായ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ അക്കാദമിയുടെ പാട്ടുകാരായ റഫീക്ക് വാടാനപ്പള്ളി, ഹനീസ് ഗുരുവായൂർ, ഹിബ, ഷംന സലിം ,അജ്മൽറോഷൻ ,സിദ്ധിക്ക് ചെറുവല്ലൂർ ,ഫൈസൽ വാടാനപ്പള്ളി എന്നിവർ ഗാനങ്ങൾ ആലപിച്ചു
![]()
