റിയാദ്: റിയാദിലെ ഏറ്റവും വലിയ ഒട്ടക മേളക്ക് റിയാദിൽ തിങ്കളാഴ്ച തുടക്കമായി. അൽ സയാഹിദ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തങ്ങളായ നിരവധി ഒട്ടകങ്ങളാണ് മേളക്കായി എത്തിയിരിക്കുന്നത്. ഇത്തവണത്തെ ഒട്ടകമേളക്ക് കൂടുതൽ പേരെ ഉൾക്കൊള്ളാനാകുമെന്നു സംഘാടകർ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ മൂവ്വായിരം പേർക്ക് മേള കാണാൻ കഴിയുമായിരുന്നെങ്കിൽ അത് ഇത്തവണ ആറായിരം പേർക്ക് കാണാൻ സൗകര്യപ്പെടുത്തിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. ദിവസവും രാവിലെ എട്ടരമണിക്ക് ആരംഭിക്കുന്ന മേള രാത്രി വരെ നീണ്ടുനിൽക്കും. മേളയോടനുബന്ധിച്ചു ഒട്ടകങ്ങളുടെ പ്രദർശനവും വിവിധ മത്സരങ്ങളും നടക്കും. പ്രവേശനം സൗജന്യമാക്കിയത് കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നതായി ഒട്ടകപ്രേമികൾ പറയുന്നു. മില്യൺ റിയൽ വിലയുള്ള ഒട്ടകങ്ങൾ വരെ മേളയുടെ ഭാഗമായി റിയാദിൽ എത്തിയിട്ടുണ്ട്.
![]()
