റിയാദ്: തലസ്ഥാന നഗരിയായ റിയാദിൽ ഈയാഴ്ച്ച തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാത്രിയോട് കൂടി കാലാവസ്ഥ മാറ്റം അനുഭവപ്പെടുമെന്നും ബുധനാഴ്ച തണുപ്പിന്റെ കാഠിന്യം വർധിക്കുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഉച്ച സമയങ്ങളിൽ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് വരെയും ആകാമെന്നും കേന്ദ്രം അറിയിച്ചു. കാലാവസ്ഥ ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ മുൻകരുതൽ എടുക്കണമെന്നും ആവശ്യമായ പ്രതിരോധ ഇഞ്ചക്ഷനുകൾ എടുക്കണമെന്നും മുന്നറിയിപ്പ് നൽകി.
![]()
