കൊല്ലം:പൗര പ്രമുഖന്റെ യോഗ്യതകൾ അന്വേഷിച്ചു കൊല്ലം ജില്ലയിലെ കുമ്മിൾ ഗ്രാമ പഞ്ചായത്ത് അംഗം ഷമീർ കുമ്മിൾ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.പൗരപ്രമുഖര്‍ ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?,ആവശ്യമായ യോഗ്യത മാനദണ്ഡം വ്യക്തമാക്കുക എന്നീ രണ്ട് വിവരങ്ങളാണ് ഷമീര്‍ തേടിയിരിക്കുന്നത്.നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ ദിവസവും രാവിലെ പൗരപ്രമുഖരുമായി പ്രഭാതഭക്ഷണവും കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഷമീര്‍ പൗരപ്രമുഖനാകാനുള്ള മാനദണ്ഡം അന്വേഷിച്ച് അപേക്ഷ നല്‍കിയിരിക്കുന്നത്.
![]()
