റിയാദ്: ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദിന്റെ ആഭിമുഖ്യത്തിൽ അറേബ്യൻ സീസൺ 2023 സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ വലീദ് ഇസ്തിറാഹയിൽ നടന്നപരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി. ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് അസ്ലം പാലത്ത് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് അംഗം ഷാജഹാൻ കല്ലമ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്നമംഗലം, പിന്നണി ഗായകൻ അനസ് ആലപ്പുഴ എന്നിവർ മുഖ്യാതിഥികളയിരുന്നു. ഹാരിസിന്റെ നേതൃത്വത്തിൽ ദഫ്മുട്ടിന്റെ അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചു. സുലൈമാൻ വിഴിഞ്ഞം, ഗഫൂർ കൊയിലാണ്ടി, നാസർ വണ്ടൂർ, പുഷ്പരാജ്, സാറാഫഹദ്, മൈമുനടീച്ചർ, അഷ്റഫ്, റാഫിപാങ്ങോട്, നൗഷാദ് സിറ്റിഫ്ലവർ, അബ്ദുസലാംആർത്തിയിൽ, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ബഷീർസാബ്കോ, ഷെരീഖ് തൈക്കണ്ടി, റസൽ എന്നിവർ സംസാരിച്ചു.
അനസ് ആലപ്പുഴ, മുത്തലിബ് കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും സിന്ധു ടീച്ചറുടെ നേതൃത്ത്വത്തിൽ നൃത്തവും ഒപ്പനയും അരങ്ങേറി. റഷീദ്, നൗഫൽ വടകര, അഭിനന്ദ ബാബു, അനാമിക സുരേഷ്, ജാനീസ് പലേമാട്, അനസ്, നൈസിയാ നാസർ, ഹാരിസ്, ഫിദ ബഷീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നാസർപൂനൂർ, റഷീദ്, ഹാരിസ്, ബിബിൻ, ഫിറോസ്, എന്നിവർപരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിന് സെക്രട്ടറി ബിബിൻ ആലപ്പുഴ സ്വാഗതവും ട്രഷറർ നാസർ പൂനൂർ നന്ദിയും പറഞ്ഞു
![]()
