ഗാസ്സ: മൃതദേഹങ്ങൾ സംസ്കരിക്കാൻ പോലും അനുവദിക്കാതെ ഇസ്രായേൽ ആക്രമണം നടത്തുന്ന അൽ ശിഫ ആശുപത്രിയിൽ ജീർണിച്ച തുടങ്ങിയ മൃതദേഹങ്ങൾ ആശുപത്രി വളപ്പിൽ സംസ്കരിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടേതുൾപ്പെടെ 179 പേരുടെ മയ്യിത്തുകളാണ് ആശുപത്രി പരിസരത്തു പ്രെത്യേകം തയ്യാറാക്കിയ കുഴിമാടത്തിൽ ഒരുമിച്ചു ഖബറടക്കിയത്. വൈദ്യുതിയും വെള്ളവും നിലച്ചതോടെ നിരവധി പരിക്കുപറ്റിയ ആളുകളും ഇന്കയുബേറ്ററിൽ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളും മരണത്തിനു കീഴടങ്ങി. ഇവരുടെ സംസ്കാര ചടങ്ങുകൾക്ക് പോലും പുറത്തിറങ്ങാൻ കഴിയാത്ത വിധം ഇസ്രായേൽ സൈന്യം പ്രതിരോധം തീർക്കുകയായിരുന്നു. ദിവസങ്ങളോളമായ പല മൃതദേഹങ്ങളും ജീർണിച്ച തുടങ്ങിയ അവസ്ഥയിലായിരുന്നു. തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ കുഴിമാടം തീർക്കുവാനും ഒരുമിച്ചു ഇവരെ ഖബറടക്കുവാനും ആശുപത്രി അധികൃതർ തീരുമാനിക്കുകയായിരുന്നു. ഇസ്രയേലിന്റെ ഇത്തരം നടപടികൾക്കെതിരിൽ ലോക രാജ്യങ്ങളിൽ പ്രതിക്ഷേധം അലയടിക്കുകയാണ്.
![]()
