തൃശൂർ :
സംസ്ഥാന സ്കൂൾ കായിക മേളയിൽ അതിവേഗ താരങ്ങളായി മാറി ജി താരയും പി അഭിറാമും. ഇരുവരും പാലക്കാടിന്റെ താരങ്ങളാണ്. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ താര ഫിനിഷ് ചെയ്തത് 12.35 സെക്കൻഡിൽ. അതേസമയം അഭിറാം 100 മീറ്റർ ഫിനിഷ് ചെയ്തത് 11.10 സെക്കൻഡിൽ. സംസ്ഥാന സ്കൂൾ കായികമേളയിൽ അഭിറാമിന്റെ രണ്ടാം സ്വർണമാണിത്.ട്രാക്കിലും ഫീല്‍ഡിലും പാലക്കാടന്‍ മുന്നേറ്റം തുടരുകയാണ്.
മലപ്പുറം രണ്ടാമതും എറണാകുളം മൂന്നാമതും തുടരുകയാണ്.
![]()
