ദുബായ്: ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി.
ദുബായ് മിഡിൽസെക്സ് യുണിവേഴ്സിറ്റി വിദ്യാർഥിനിയും മലയാളിയായ നേഹ ഹുസൈൻ ആണ് പത്തു വർഷത്തെ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുന്നത്. ദുബായ് ന്യൂഇന്ത്യൻ മോഡൽ സ്കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്സിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് സ്വന്തമാക്കി. പിന്നീടാണ് ഉപരി പഠനത്തിനായി യുണിവേഴ്സിറ്റിയിൽ കയറിയത്. വിദ്യാഭ്യാസ രംഗത്തെ മികവ് തെളിയിക്കുന്നവർക്ക് ദുബായ് ഗോൾഡൻ വിസ നൽകുന്ന വിഭാഗത്തിലാണ് നേഹ ഹുസൈൻ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുന്നത്.ദുബായിലെ സാമൂഹിക പ്രവർത്തകൻ കാസർകോട് തളങ്കര സ്വദേശി ഹുസൈൻ പടിഞ്ഞാറിന്റെയും അയിഷയുടെയും മകളാണ് നേഹ ഹുസെെൻ.
![]()
