റിയാദ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റി അംഗങ്ങൾക്കുള്ള നോർക്കാ തിരിച്ചറിയൽ കാർഡ്, മെമ്പർഷിപ്പ് കാർഡ് വിതരണോദ്ഘാടനം റിയാദിലെ ദൗറത്തുൽ മനാഖ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
അംഗങ്ങൾക്കുള്ള നോർക്ക കാർഡ് വിതരണോദ്ഘാടനം മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിലിന് നൽകി കൊണ്ട് നിർവ്വഹിച്ചു.
പി.എം.എഫ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം സൗദി ദേശീയ കമ്മറ്റി പ്രസിഡൻ്റ് ഡോ. അബ്ദുൾ നാസർ ഉപദേശക സമിതി അംഗം ഷാജഹാൻ ചാവക്കാടിന് നൽകി കൊണ്ട് നിർവഹിച്ചു.
റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സലിം വാലില്ലാപ്പുഴയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോർഡിനേറ്റർ ബഷീർ സാപ്റ്റ്കൊ ഉപദേശക സമിതി അംഗങ്ങളായ ജലീൽ ആലപ്പുഴ, റഫീഖ് വെട്ടിയാർ ദേശീയ കമ്മറ്റി അംഗങ്ങളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൻ മാർക്കോസ്, മുജീബ് കായംകുളം, ബിനു.കെ.തോമസ്, ആർട്സ് & കൾച്ചറൽ കൺവീനർ പ്രഡിൻ അലക്സ്, മീഡിയ കോർഡിനേറ്റർ റിയാസ് വണ്ടൂർ, പി.ആർ.ഒ. സിയാദ് വർക്കല, വൈസ് പ്രസിഡൻറുമാരായ യാസിർ അലി, നൗഷാദ് യാഖൂബ് തുടങ്ങിയവർ സംസാരിച്ചു. ജീവകാരുണ്യ ജോയിൻ കൺവീനർമാരായ നാസർ പൂവാർ, കെ.ജെ.റഷീദ്, ആർട്സ് & കൾച്ചറൽ ജോയിൻ്റ് കൺവീനർ സഫീർ അലി, നിർവാഹക സമിതി അംഗങ്ങളായ ജെറിൻ, മുത്തലിബ് കാലിക്കറ്റ്, നസീർ തൈക്കണ്ടി, രാധാകൃഷ്ണൻ പാലത്ത്, ഷമീർ കല്ലിങ്ങൽ, സമീർ റോയ്ബക്ക്, ഷാജി കൊച്ചിൻ, സുരേന്ദ്ര ബാബു, റൗഫ് ആലപ്പടിയൻ, നൗഫൽ ഈരാറ്റുപേട്ട, മഹേഷ് ജയ് എന്നിവർ നേതൃത്വം നൽകി.
ജോയിൻ്റ് സെക്രട്ടറി ശ്യാം വിളക്ക്പാറ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ നിസാം കായംകുളം നന്ദി രേഖപ്പെടുത്തി.
![]()
