പത്തനാപുരം : കള്ളനോട്ട് അടിച്ചു വിതരണം ചെയ്തിരുന്ന പത്തനാപുരം സ്വദേശി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. പത്തനാപുരം പൂങ്കുളഞ്ഞി കരശനംകോട് നജീബ് മന്‍സില്‍ അനസ് എന്ന് വിളിക്കുന്ന അനീഷ് (38) ആണ് അറസ്റ്റിലായത് .അടൂര്‍ ഏഴംകുളം പ്ലാന്റേഷന് മുക്കില്‍ ബുക്ക് പ്രിന്റിങ് എന്ന വ്യാജേന വീട് വാടകക്കെടുത്ത് കള്ളനോട്ട് അടിച്ചു വിതരണം ചെയ്യുകയായിരുന്നു.
ഡിക്ടറ്റീവ് ഇന്‍സ്പെക്ടര്‍ കെ വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. വീട്ടുടമയുടെ പരാതിയിൽ അന്വേഷണം നടത്തി വന്ന പോലീസിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്നാണ് അനീഷിനെ പിടിക്കാൻ കഴിഞ്ഞത്.
ക്രൈം ബ്രാഞ്ച് എസ് പി. എന്‍ രാജന്, ഡി വൈ എസ് പി. കെ ആര് പ്രദീക്ക് എന്നിവരുടെ നിര്‍ദേശാനുസരണം സബ് ഇന്‍സ്പെക്ടര്‍ അല്‍ത്താഫ്, എ എസ് ഐ. ജോയ്സ് ചാക്കോ, സി പി ഒമാരായ അജീവ് കുമാര്‍, അനുരാഗ്, മുരളീധരന് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
![]()
