റിയാദ് : ആകാശത്തെ അത്ഭുത പ്രതിഭാസമായി ‘സൂപ്പർ മൂൺ‘ ഇന്ന് പശ്ചിമേഷ്യൻ ആകാശത്തു കാണാനാകും.
സൂപ്പർ മൂൺ ഇന്ന് ചൊവ്വാഴ്ച്ച സൗദി അറേബിയയുടെ ആകാശത്തു മനോഹരമായി കാണാനാകുമെന്ന് സൗദി ഗോള ശാസ്ത്രജ്ഞർ പറഞ്ഞു. അപൂർവമായി മാത്രം സംഭവിക്കുന്ന ഈ ആകാശ വിസ്മയത്തെ കാത്തിരിക്കുകയാണ് ശാസ്ത്ര ലോകമെന്നു ജിദ്ദയിലെ അസ്ട്രോണമി സൊസൈറ്റിയും അറിയിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ചു ഭീമാകാരമായ പൂർണ്ണ ചന്ദ്രനെയാകും ആകാശത്തു കാണുക എന്നും ഇവർ പറഞ്ഞു.
സാധാരണ നാം കാണുന്നതിലും വെത്യസ്ഥമായി വലിപ്പത്തിലും ഏറെ തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപെടുന്നതാണ് ‘സൂപ്പർ മൂൺ’ പ്രതിഭാസം. ഭൂമിയിൽ നിന്നുള്ള ചന്ദ്രന്റെ അകലം കുറയുന്നതാണ് ഈ പ്രതിഭാസത്തിനു കാരണം. ഇതിനാൽ പൂർണ്ണ ചന്ദ്രൻ ഓറഞ്ചു നിറം പൂണ്ട് ആകാശത്തു ദൃശ്യമാകും. ഈ പ്രതിഭാസം രാത്രി മുഴുവൻ ദർശിക്കാനാകുമെന്നും സൗദി ഗോള ശാസ്ത്രജ്ഞർ പറഞ്ഞു.
![]()
