ഷാർജ : ചിറ്റാർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയായ “ചിറ്റാറോണം 2023 ” ബ്രോഷർ പ്രകാശനം ചെയ്തു.ഒക്ടോബർ ഒന്നിനാണ് അജ്മാൻ നാലുകെട്ട് റസ്റ്റാറന്റിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡൻറ് ഡോ. ഇ.പി. ജോൺസൺ നിർവഹിച്ചു. ജനറൽ കൺവീനർ നോബിൾ കരോട്ടുപാറ ,ചെയർമാൻ മനു കുളത്തുങ്കൽ, ട്രഷറർ രതീഷ് കൊച്ചുവീട്ടിൽ, വൈസ് പ്രസിഡൻറ് ഷാജി കൂത്താടിപറമ്പിൽ, അനു സോജു, ഡേവിഡ് സി. ജോർജ്, സിമി ലിജു, റിജോ ചൂരത്തലയ്ക്കൽ, പ്രവീൺ തെക്കേക്കര, അമ്പിളിക്കുട്ടൻ, ടിറ്റോ എന്നിവർ പങ്കെടുത്തു.
ഓണാഘോഷ സാംസ്കാരിക സമ്മേളനം കെ.യു. ജനീഷ് കുമാർ കുമാർ എം.എൽ.എ ഉത്ഘാടനം ചെയ്യും .
![]()
