ആലപ്പുഴ : അശ്ളീല ദൃശ്യങ്ങൾ അയച്ചുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു കായംകുളം ഡി വൈ എസ് പി ക്ക് പരാതി നൽകി. വിദേശത്തുള്ള വാട്സാപ്പ് നമ്ബറിൽ നിന്നാണ് ദൃശ്യങ്ങൾ വന്നത്. പ്രവാസിയായ മലപ്പുറം അമരമ്പലം സ്വദേശി ഷമീറിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ നമ്പറിൽ നിന്നാണ് ചിത്രങ്ങൽ വന്നത്. തുടർച്ചയായി അശ്ളീല ചെയ്ത്തരങ്ങൾ വരാൻ തുടങ്ങിയപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ വിഡിയോ സ്ക്രീന്‍ഷോട്ട് ഉള്‍പ്പടെയാണ് കഴിഞ്ഞ ദിവസം അരിത തനിക്കുണ്ടായ മോശം അനുഭവം പപങ്കു വെച്ചത്. വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് നമ്പര്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഖത്തറില്‍ ആണെന്ന് കണ്ടെത്തി. സുഹൃത്തുക്കള്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് മാപ്പ് പറഞ്ഞ് തലയൂരാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടുപോകാനാണ് അരിത ബാബു തീരുമാനിച്ചിരിക്കുന്നത്.
അരിത ബാബുവിന്റെ ഫേസ്ബുക് പോസ്റ്റ്
പ്രിയപ്പെട്ടവരേ,
ഏറെനാളായി സൈബർ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാൻ. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബർ ഞരമ്പുരോഗികൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചമുതൽ തുടർച്ചയായി എൻ്റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജിൽ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നൽകാതെ വീഡിയോ കോൾ തുടർന്നപ്പോൾ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കൻഡ് മാത്രം ദൈർഘ്യത്തിൽ നിൽക്കുന്ന അശ്ലീല ദൃശ്യങ്ങൾ അയക്കുകയുണ്ടായി. സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്ത പ്രകാരം അവരുടെ വീഡിയോ കോളിൽ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.
ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണം.
ഇവൻ ഖത്തറിൽ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആരുടെയെങ്കിലും കയ്യിൽ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇവനെ അറിയുന്നവർ ഉണ്ടെങ്കിൽ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാൻ വേണ്ടിയാണ്.
![]()
