കൊച്ചി :കോൺഗ്രസ്(എസ്) സംസ്ഥാന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി വൈപ്പിൻ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മെമ്പർഷിപ്പ് വിതരണം നടന്നു.
ദലിത് -കോൺഗ്രസ്(എസ്) ജില്ലാ പ്രസിഡന്റ് എൻ എസ് ശ്യാംലാലിന്റെ വസതിയിൽ വച്ച് നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പിള്ളി ഡോ.അപ്രേഷ്ജിക്ക് മെമ്പർഷിപ്പ് നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
എ.ഐ.സി.സി മെമ്പർ സന്തോഷ് ലാൽ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദിൻ , ബ്ലോക്ക് പ്രസിസന്റ് പി.സി പരമേശ്വരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈ.പ്രസിഡന്റ് ജെയ്സൺ ജോസഫ്, ടി.പി കലേഷ്,എൻ.എസ് ശ്യാംലാൽ, ബിന്ദു പരമേശ്വരൻ, വിമൽ ബോസ്, സോജാൻ, പോൾ മാഷ്, സെബാസ്റ്റ്യൻ ബോസ്, ദിൽഷ കലേഷ് എന്നിവർ പങ്കെടുത്തു.
![]()
