വെസ്റ്റ് ഇൻഡീസ്: വെസ്റ്റ്ഇന്‍ഡീസിനെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ എട്ട് വിക്കറ്റ് അവശേഷിക്കെ ഇന്ത്യ 162 റണ്‍സ് ലീഡ് സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സില്‍ വിന്‍ഡീസ് കേവലം 150 റണ്‍സിന് പുറത്തായിരുന്നു.
ഇന്ത്യയ്ക്കായ അരങ്ങേറ്റ താര യശ്വസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയും സെഞ്ച്വറി നേടിയതാണ് രണ്ടാം ദിനത്തിലെ പ്രധാന വിശേഷം. 215 പന്തില്‍ 11 സിക്സ് സഹിതമാണ് ജയ്സ്വാള്‍ തന്റെ കന്നി സെഞ്ച്വറി തികച്ചത്. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കുന്ന താരം എന്ന പ്രസ്റ്റീജിയസ് റെക്കോര്‍ഡും ഉത്തര്‍പ്രദേശില്‍ നിന്നുളള 21കാരനായ ജയ്സ്വാള്‍ സ്വന്തമാക്കി. നിലവില്‍ 350 പന്തില്‍ 14 ഫോറടക്കം 143 റണ്‍സുമായി ബാറ്റിംഗ്് തുടരുകയാണ് യുവഹീറോ. ജയസ്വാളിനൊപ്പം ഇതാദ്യമയി ഇന്നിംഗ്സ് ഓപ്പണ്‍ ചെയത ക്യാപ്റ്റന്‍ രോഹത്ത് ശര്‍മ്മയും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. 221 പന്തില്‍ 10 ഫോറും രണ്ട് സിക്സും അടക്കം 103 റണ്‍സാണ് രോഹിത്ത് നേടിയത്. രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ 10ാം സെഞ്ച്വറിയാണിത്. അരങ്ങേറ്റതാരം അതനാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിസില്‍വ പിടിച്ചാണ് രോഹിത്ത് ശര്‍മ്മ പുറത്തായത്.
രോഹിത്തും ജയ്സ്വാളും കൂടി ഒന്നാം വിക്കറ്റില്‍ 229 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. വിന്‍ഡീസ് ബൗളര്‍മാര്‍ പടിച്ച പണി പതിനെട്ടും പുറത്തെടുത്തിട്ടും ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ പണിപ്പെട്ടു. ഇന്ത്യയ്ക്ക് ലക്ഷണമൊത്തൊരു ഓപ്പണിംഗ് കൂട്ടുകെട്ടാണ് ലഭിച്ചിരിക്കുന്നത് എന്ന് അനുമാനിക്കാം.എന്നാല്‍ രോഹിത്ത് പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ശുഭമാന്‍ ഗില്ലിന് മൂന്നാം സ്ഥാനത്ത് പ്രശോഭിക്കാനായില്ല. നേരത്തെ ശുഭ്മാന്‍ ഗില്ലിന് പകരമായാണ് ഇന്ത്യ ജയ്സ്വാളിനെ ഓപ്പണറാക്കിയത്. കേവലം ആറ് റണ്‍സെടുത്ത് ഗില്‍ പെട്ടെന്ന് പുറത്താകുകയായിരുന്നു. ഇതോടെ ഇന്ത്യ രണ്ടിന് 240 റണ്‍സ് എന്ന നിലയിലായി. എന്നാല്‍ നാലാം നമ്പറിലെത്തിയ കോഹ്ലി അവസരത്തിനൊത്ത് ഉയരുകയായിരുന്നു. മത്സരം അവസാനിക്കുമ്പോള്‍ 96 പന്തില്‍ ഒരു ഫോറടക്കം 36 റണ്‍സുമാണ് വിരാട് കോഹ്ലി ജയ്സ്വാളിന് പിന്തുണയുമായി ക്രീസിലുണ്ട്. ആദ്യ ഇന്നിംഗ്സില്‍ വിന്‍ഡീസ് 150 റണ്‍സിന് പുറത്തായിരുന്നു. അശ്വിന് അഞ്ചും ജഡേജ മൂന്നും വിക്കറ്റ് വീഴ്ത്തി.
![]()
