ഹായിൽ :ഹജ്ജ് വോളണ്ടിയറന്മാരെ ഐ സി എഫ് ഹായിൽ സെൽട്രൽ കമ്മിറ്റി അനുമോദിച്ചു.ഫിനാൻസ് സെക്രട്ടറി മുനിർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെൻട്രൽ ദഅവ സെക്രട്ടറി അബ്ദുൽ സലാം സഅദി ഉദ്ഘടനം ചെയ്തു.വിശുദ്ധ ഹജ്ജിനായി ലോകത്തിൻ്റെ നാനാ ഭാഗത്ത് നിന്നും എത്തിയ ലക്ഷകണക്കിന് ഹാജിമാർക്ക് വേണ്ടി ദേശ ,ഭാഷാ വിത്യാസമില്ലാതെ സേവനം ചെയ്യുന്ന രിസാല സ്റ്റഡി സർക്കിൽ (RSC) പോലെയുള്ള ഹജജ് വാളണ്ടിയർമാരുടെ സേവനം ഏറെ മഹത്തരവും ,പ്രശംസനീയവുമാണെന്ന് പങ്കെടുത്തവർ അഭിപ്രായപെട്ടു.
റഷാദി കൊല്ലം പ്രാർത്ഥന നിർവ്വഹിച്ചു.അഫ്സൽ കായംകുളം ആശംസ പ്രസംഗം നിർവ്വഹിച്ചു.ഹായിൽ ബർസാൻ താജുൽ ഉലമ സ്വകയറിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്.സേവനം ചെയ്ത വളണ്ടിയർമാർക്കുള്ള സർട്ട്ഫിക്കറ്റ് വിതരണത്തിന് ആർ എസ് സി ഹായിൽ സോൺ നേതാക്കളായ യുനുസ് അറളം, സിയാദ് സഅദി അഞ്ചൽ ,ബാസിത്വ് മുക്കം, അസ്ലം സനയ്യ, തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതവും അബ്ദുൽ അസിസ് കുട്ടേത്ത് നന്ദിയും പറഞ്ഞു.
![]()
