റിയാദ്: സൗദി അറേബ്യയിൽ വാഹന പരിശോധന കേന്ദ്രങ്ങളുടെ (ഫഹസ്) എണ്ണം ഇരട്ടിയിലേറെ വർദ്ധിപ്പിക്കുന്നു. 33 പരിശോധന കേന്ദ്രങ്ങളാന്ന് നിലവിലുള്ളത്. ഇത് 80 ആയി ഉയർത്തുന്നതായി ഗതാഗത മന്ത്രാലയം അറിയിച്ചു. പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും കേന്ദ്രങ്ങൾ തുറക്കുന്നത്. ഇത് വാഹനങ്ങളുടെ ഫഹസ് നടപടികൾ വേഗത്തിലാക്കാൻ സഹായകമാകും.
![]()
