ജിദ്ദ : ഹജ്ജ് 2023 ൽ മികച്ച രീതിയിൽ സേവനമർപ്പിക്കാൻ കഴിഞ്ഞ ആത്മ സംതൃപ്തിയോടെ ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം പ്രവർത്തകർ.ഇരുന്നൂറോളം വോളണ്ടിയർമാർ ത്യാഗ പൂർണ്ണമായി ഹജ്ജിന്റെ അനുഷ്ഠാന കർമ്മങ്ങൾ നടന്ന പ്രദേശങ്ങളിൽ സജീവമായിരുന്നു.
തമ്പുകളിലെത്തിച്ചേരാനുള്ള വഴി അറിയാതെ വലഞ്ഞവരെ തമ്പുകളിൽ എത്തിച്ചും രോഗികളായവരെ ആശൂപത്രിയിലെത്തിച്ചും , ചക്രകസേര സേവനം നൽകിയും, ജംറയിൽ കല്ലെറിയാൽ സഹായിച്ചും സേവനങ്ങൾ വ്യാപ്രതരായിരുന്നു.
സേവന പ്രവർത്തനങ്ങൾക്ക് ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, ജനറൽ കൺവീനർ അഷ്റഫ് താലികശ്ശേരി, വോളണ്ടിയർ ക്യാപ്ടൻ ഷാഫി മജീദ്, ട്രഷറർ ഷറഫു കാളികാവ് (ഹജ്ജ് മിഷൻ കോർഡിനേഷൻ), രക്ഷാധികാരി ചെമ്പൻ അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
അനുബന്ധ പ്രവർത്തനങ്ങളായ മക്ക കോർഡിനേഷൻ ജാബിർ മഹബൂബ്, ഭക്ഷണ വിതരണം – റഷീദ് ഓയൂർ, ഐ ടി വിഭാഗം സഹീർ ചെറുകോട്, ലോജിസ്റ്റിക് കോർഡിനേഷൻ നഈം, മുംതാസ് അഹ്മദ്, റഷീദ് കാപ്പുങ്ങൽ, അബ്ദുൽ നാസർ ആക്കാട്, ക്യാമ്പ് കോർഡിനേഷൻ എംപി അബ്ദുൽ ജബ്ബാർ, മുഹമ്മദ് ആഷിഖ്, ഫീൽഡ് കോർഡിനേഷൻ ഗഫൂർ കെ.സി, സൽമാൻ ചക്കിപ്പറമ്പൻ , കൊടശ്ശേരി കുഞ്ഞു മുഹമ്മദ്, ആബിദ് അലി കെ.വി. മൊയ്തീൻ, ഫൈസൽ മക്കരപ്പറമ്പ്, ഇസ്മയിൽ കൂരിപ്പൊയിൽ, ജനറൽ സെകട്ടറി സൈനുൽ ആബിദ്, റഹീം ഒതുക്കുങ്ങൽ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ കോൺസുലേറ്റിന്റെ ഉപദേശ നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും നേതൃത്വം പ്രത്യേകം നന്ദി അറിയിച്ചു. ഹാജി മാർക്ക് സഹായമെത്തിക്കുന്ന സേവന പ്രവർത്തനങ്ങളിൽ മറ്റു സംഘടനകളുടെ വോളണ്ടിയർമാരോട് ഇത്തവണ പരസ്പരം കൈകോർത്തത് ശ്രദ്ധേയമായി.
വരും വർഷങ്ങളിലും മികച്ച പരിശീലനവും കൂടുതൽ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കിയും വോളണ്ടിയർ പ്രവർത്തനങ്ങൾ നടത്തുമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു.
![]()
