മക്ക: ഇത്തവണത്തെ ഹജ്ജിലെ കർമ്മങ്ങൾ ഏറെക്കുറെ പൂർത്തിയാക്കി 80 ശതമാനം ഹാജിമാർ മിനയിൽ നിന്ന് മക്കയിലേക് മടങ്ങി. അറഫക്ക് ശേഷം മിനയിലെ തമ്പുകളിൽ തങ്ങി ജംറകളിൽ കല്ലേറ് കർമ്മം പൂർത്തീകരിച്ച ഹാജിമാരാണ് തമ്പുകളോട് വിട പറഞ്ഞ് വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം മക്കയിലേക്ക് പുറപ്പെട്ടത്. ബാക്കിയുള്ള ഹാജിമ്മാർ ശനിയാഴ്ച കല്ലേറ് പൂർത്തിയാക്കി മക്കയിലേക്ക് മടങ്ങും.
![]()
