മക്ക : ശക്തമായ ചൂട് കാരണം സൂര്യാഘാതമേറ്റ് ചികിത്സ തേടിയത് 6300 ഹാജിമാർ. കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും പരിസര പ്രദേശങ്ങളിലും 46 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തിയത്. ശക്തമായ ചൂടിൽ തളർച്ചയും ജലാംശ നഷ്ടവും കാരണം നിരവധി പേർ ജംറയിലെ കല്ലേറ്റിനിടയിൽ കുഴഞ്ഞ് വീണിരുന്നു. ഇവർക്ക് അടിയന്തര ചികിത്സ നൽകിയതായും ആരോഗ്യ വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിൽ ചൂട് നിലനിൽക്കും എന്നതിനാൽ ഹാജിമാർ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
![]()
