ദമാം :മലയാളി ജീവകാരുണ്യ പ്രവർത്തകക്ക് സൗദി തൊഴിൽ വകുപ്പിന്റെ ആദരവ്.
ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മഞ്ജു മണിക്കുട്ടനെയാണ് സൗദി ദേശീയദിനാ ഘോഷത്തോടനുബന്ധിച്ചു ദമ്മാം ലേബർ ഓഫീസ് ആദരിച്ചത്.ഈസ്റ്റെൻ
പ്രൊവിൻസ് ലേബർ ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുൽ റഹ്മാൻ മുഖ്ബിൽ,ദമാം ലേബർ ഓഫിസ് ഡയറക്ടർ ഒമയിർ അൽ സഹറാനി എന്നിവരുടെ സാനിധ്യത്തിൽ മഞ്ജുവും ഭർത്താവ് മണിക്കുട്ടനും ലേബർ ഡിപ്പാർട്മെന്റ് ആദരവ് ഏറ്റുവാങ്ങി.ലഭിച്ച ഔദ്യോഗിക ആദരവ് എല്ലാ ഇന്ത്യക്കാർക്ക് വേണ്ടിയാണു ഏറ്റു വാങ്ങുന്നതെന്നു മഞ്ജു ജി സി സി ടൈംസിനോട് പറഞ്ഞു.
ദമാം റിജിനലിൽ അനവധി സ്ത്രീകൾ അടക്കം ഉള്ളവരുടെ വിഷയങ്ങളിൽ ഇടപെടുന്ന ഈ ദമ്പതികൾ മലയാളി സമൂഹത്തിനു അഭിമാനമാണ്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വനിതകളായ ജോലിക്കാരുടെയും വീട്ടു ജോലിക്കാരുടെയും വിഷയങ്ങളിൽ ഇടപെട്ട് നാടണയാൻ മഞ്ജുവിന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്.കേന്ദ്ര സർക്കാരിന്റെ നാരി ശക്തി പുരസ്കാർ അടക്കം അനവധി ആദരവുകൾ ഈ സാമൂഹിക പ്രവർത്തകയെ തേടി എത്തിയിട്ടുണ്ട്. ലേബർ ഡിപ്പാർട്മെന്റ് നൽകിയ ഈ സ്നേഹാദരവ് ഇന്ത്യൻ സമൂഹത്തിനും എംബസിക്കും കൂടിയുള്ളതാണെന്നു മണിക്കുട്ടൻ പറഞ്ഞു
![]()
