ഗാസ: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനു ശേഷം റഫ അതിർത്തി തുറന്നു. അതിർത്തി തുറന്നതായി ബോർഡർ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഴ്ചകളായി റഫ അതിർത്തിയിൽ കാത്തു കിടന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായ വസ്തുക്കൾ അടങ്ങിയ ട്രക്കുകൾ ഫലസ്തീനിലേക്ക് നീങ്ങുന്നതായി അറബ് ചാനലുകളും റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യാ, യൂ.എ.ഇ, ഖത്തർ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ട്രാക്കുകളാണ് അതിർത്തിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കാത്തു കിടന്നതു.
ഭക്ഷണം, വസ്ത്രം, കുടിവെള്ളം, മരുന്നുകൾ തുടങ്ങിയ വിവിധ രാജ്യങ്ങൾ ഫലസ്തീനിലേക്ക് ട്രക്കുകൾ മാർഗ്ഗം എത്തിക്കുകയായിരുന്നു. അതിർത്തി തുറന്ന സാഹചര്യത്തിൽ ഫലസ്തീനിലേക്ക് വരും ദിവസങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിക്കുമെന്ന് യൂ.എന്നും അറിയിച്ചു. റഫ അതിർത്തി തുറക്കാതിരുന്നത് ഇസ്രായേലിനു എതിരെ ലോക രാജ്യങ്ങളുടെ എതിർപ്പിന് കാരണമായിരുന്നു.
![]()
