ആലപ്പുഴ: കേരള പ്രവാസി സംഘത്തിന്റെ 2023 ലെ ആലപ്പുഴ ജില്ലാതല അംഗത്വവിതരണം കായംകുളത്തു നടന്നു. ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ മെമ്പർഷിപ് വിതരണം ഹക്കിം മാളിയേക്കലിന് നൽകികൊണ്ട് ഉത്ഘാടനം നടത്തി. ജില്ലാ ട്രീഷറർ ഷാജി അറഫാ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സഫീർ പി ഹാരിസ്, ഏരിയ പ്രസിഡണ്ട് സാബു വാസുദേവൻ, എം.ജെ. നിസാർ, ഷിബു എരുവ, സലീം എന്നിവർ സംസാരിച്ചു.
![]()
