ന്യൂഡൽഹി : 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. ഫീച്ചര്‍ , നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്കാരങ്ങള്‍ മലയാള സിനിമ സ്വന്തമാക്കി.ഹോം സിനിമയിലെ അഭിനയത്തിന് നടന് ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങി.മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിര്‍മാതാവ് വിജയ് ബാബുവും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി സംവിധായകന് റോജിന്‍ തോമസ് പുരസ്കാരം ഏറ്റുവാങ്ങി.മലയാള സിനിമ നായാട്ടിന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് മികച്ച തിരക്കഥാകൃത്ത്.മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാന് എന്ന ചിത്രത്തിന് വിഷ്ണു മോഹന്‍ ഏറ്റുവാങ്ങി.ഉണ്ണി മുകുന്ദന് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് വേണ്ടി നിര്‍മ്മാതാവ് മുകുന്ദന് മഠത്തിപ്പറമ്പില്‍ പുരസ്കാരം ഏറ്റുവാങ്ങിച്ചപ്പോൾ മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന സിനിമയ്ക്ക് വേണ്ടി സോനു കെപി ഏറ്റുവാങ്ങി.മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന സിനിമയ്ക്ക് വേണ്ടി അരുണ്‍ അശോക് ലഭിച്ചു.നടി വഹീദ റഹ്മാന് സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും പുഷ്പ ദി റൈസിലെ അഭിനയത്തിന് അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരവും ഏറ്റുവാങ്ങി.മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മിമി എന്ന ഹിന്ദി സിനിമയിലെ പ്രകടനത്തിലൂടെ കൃതി സനോണ്‍ സ്വീകരിച്ചു.
![]()
