ഗാസ്സ: ഞങ്ങൾ തടവിലാക്കിയവർ മോചിപ്പിക്കപ്പെടും വരെ ഞങ്ങളുടെ അതിഥികളായിരിക്കുമെന്നു ഹമാസ്. കഴിഞ്ഞ ദിവസമാണ് ഹമാസിന്റെ സൈനിക വക്താവ് ഇത്തരത്തിൽ പ്രതികരിച്ചത്. യുദ്ധത്തടവുകാരായി പിടിക്കപ്പെടുമ്പോൾ ബന്ദികളുടെ ദേശം അറിയില്ലായിരുന്നു. പിടിക്കപെട്ടവരോട് ഇസ്ലാമിക മര്യാദ അനുസരിച്ചുള്ള മാന്യമായ ഇടപെടലുകളാണ് നടത്തുന്നതെന്നും വ്യക്തമാക്കി. ഭക്ഷണവും മരുന്നുകളും ആവശ്യമായ വസ്ത്രങ്ങളും അവർക്ക് നൽകുന്നുണ്ട്. അവർ സുരക്ഷിതരാണെന്നും ഇസ്ലാമിന്റെ ബന്ദികളോടുള്ള മര്യാദ പൂർണ്ണമായും ഹമാസിന്റെ പോരാളികൾ പാലിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ ശത്രുവിനൊപ്പം ചേരുന്ന രാജ്യങ്ങൾ ബന്ദികളുടെ കാര്യം കൂടി ഓർക്കണമെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തു
![]()
