കൊച്ചി: ‘ലിവിങ് ടുഗദർ‘ ബന്ധത്തിലുള്ള സ്ത്രീക്ക് ഭർത്താവിന്റെയോ ഭർത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതക്കെതിരെയുള്ള ഇന്ത്യ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പിന്റെ സംരക്ഷണം ലഭിക്കില്ലെന്നു ഹൈക്കോടതി.നിയമപരമായി വിവാഹ നടപടികൾ പൂർത്തിയാക്കാതെ ഒരു കരാറുണ്ടാക്കി ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭര്ത്താക്കന്മാരായി കാണാനാകില്ലെന്നും ലീവിങ് ടുഗെതറായിട്ടേ കാണാനാവൂ എന്നും ഒരുമിച്ച് താമസിച്ചിരുന്ന യുവതി ജീവനൊടുക്കിയ കേസിൽ ഒപ്പം താമസിച്ചിരുന്നയാളെയും ബന്ധുക്കളെയും ശിക്ഷിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.
പാലക്കാട് സ്വദേശി നാരായണന്റെയും സഹോദരൻ രാധാകൃഷ്ണന്റെയു തടവാണ് റദ്ദാക്കിയത്. 1997 സെപ്റ്റംബർ ഒന്നിനാണ് നാരായണനും യുവതിയും ഉടമ്പടിയുടെ അടിസ്ഥാനത്തിൽ ഒന്നിച്ചു ജീവിതം തുടങ്ങിയത്. ഏതെങ്കിലും നിയമപ്രകാരം ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. 3 മാസത്തിനുശേഷം ഡിസംബർ 24ന് യുവതി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ഡിസംബർ 29നു മരിച്ചു. നാരായണൻ, രാധാകൃഷ്ണൻ എന്നിവരെയും ഇവരുടെ മാതാപിതാക്കളെയും പാലക്കാട് സെഷൻസ് കോടതി തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കേസില്‍ ശിക്ഷിക്കപ്പെട്ട ഇവരുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കെ മരിച്ചു.
![]()
